ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 പേര്‍ക്ക്; ഒരു മരണം

By Web TeamFirst Published Oct 6, 2021, 3:09 PM IST
Highlights

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,895 ആയി. ഇവരില്‍ 2,99,148 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 4101 പേരാണ് മരണപ്പെട്ടത്. നിലവില്‍ 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 

മസ്‍കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് (New covid cases) 29 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണമാണ് (Covid death) രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 29 പേര്‍ രോഗമുക്തരാവുകയും (Covid recovery) ചെയ്‍തു.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,895 ആയി. ഇവരില്‍ 2,99,148 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 4101 പേരാണ് മരണപ്പെട്ടത്. നിലവില്‍ 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേരെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ ആകെ 25 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. 

 

No. 445
October 6, 2021 pic.twitter.com/LOwBs0JqfB

— وزارة الصحة - عُمان (@OmaniMOH)
click me!