കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി 33 കാരിയായ യുവതി, ദാരുണാന്ത്യം; സംഭവം യുഎഇയിൽ

Published : Apr 22, 2025, 12:35 PM ISTUpdated : Apr 22, 2025, 12:36 PM IST
കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി 33 കാരിയായ യുവതി, ദാരുണാന്ത്യം; സംഭവം യുഎഇയിൽ

Synopsis

ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നു

ഷാർജ: യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ചാടിയത്. 33കാരിയായ യുവതി രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞുമായാണ് ചാടി മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം നടന്നത്. ഇവർ ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും മരിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.  

read more: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചക്ക് സൗദിയിലെത്തും

സംഭവം നടന്നയുടനെ കണ്ടുനിന്നവരാണ് പോലീസ് ഓപറേഷൻസ് റൂമിൽ അറിയിച്ചത്. ഉടൻ പോലീസ് പട്രോളിങ് സംഘം, ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോ​ഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസ് തുടങ്ങിയ സംഘം സ്ഥലത്തെത്തുകയും അതിവേ​ഗം നടപടികളെടുക്കുകയും ചെയ്തു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സ്ഥരീകരിച്ചതായി പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്