സൗദി അറേബ്യയിൽ 334 പേർക്ക് കൂടി കൊവിഡ്; 349 പേർ രോഗമുക്തരായി

Published : Feb 17, 2021, 07:27 PM IST
സൗദി അറേബ്യയിൽ 334 പേർക്ക് കൂടി കൊവിഡ്; 349 പേർ രോഗമുക്തരായി

Synopsis

ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6445  ആയി. 2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ 334 പേർക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യമാകെ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ  കഴിയുന്നവരിൽ നാലുപേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,702 ആയി. ഇതിൽ 3,64,646 പേർ സുഖം പ്രാപിച്ചു. 

ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6445  ആയി. 2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്  ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 169, കിഴക്കൻ പ്രവിശ്യ 62, മക്ക 42, വടക്കൻ അതിർത്തി മേഖല 13, മദീന 12, അൽഖസീം 10, അസീർ 6, അൽബാഹ 5,  അൽജൗഫ് 4, ഹാഇൽ 4, നജ്റാൻ 3, ജീസാൻ 2, തബൂക്ക് 2.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ