യുഎഇയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 3892 കൊവിഡ് രോഗികള്‍ മാത്രം

Published : Oct 28, 2020, 07:49 PM IST
യുഎഇയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 3892 കൊവിഡ് രോഗികള്‍ മാത്രം

Synopsis

ഇതുവരെ 1,29,024 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,24,647 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 485 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

അബുദാബി: യുഎഇയില്‍ പുതിയതായി 1400 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 2189 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

ഇതുവരെ 1,29,024 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,24,647 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 485 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,892 കൊവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,04,673 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.27 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ഖത്തറിന്‍റെ ബിഗ് ഓഫർ, വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം; ഖത്തറിന്റെ ‘ഗോൾഡൻ വിസ’ യോഗ്യതകളും നിബന്ധനകളും
മലനിരകളെ പുതച്ച് മേഘങ്ങൾ; വിസ്മയക്കാഴ്ച ആസ്വദിക്കാൻ സൗദിയിൽ സഞ്ചാരികളുടെ തിരക്ക്