സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്; മൂന്ന് മരണം

By Web TeamFirst Published Oct 5, 2021, 10:41 PM IST
Highlights

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,357 ആയി. ഇവരില്‍ രോഗമുക്തരായത് 5,36,406 പേരാണ്. ആകെ മരണസംഖ്യ 8,730 ആയി ഉയർന്നു. ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളവരില്‍ 163 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഇന്ന് 42 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ (Covid - 19 infections) സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 36 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,357 ആയി. ഇവരില്‍ രോഗമുക്തരായത് 5,36,406 പേരാണ്. ആകെ മരണസംഖ്യ 8,730 ആയി ഉയർന്നു. ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളവരില്‍ 163 പേരുടെ നില ഗുരുതരമാണ്. 

രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്‍ത കൊവിഡ് രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 4, നജ്റാൻ 3, മക്ക 2, ഖോബാർ 2, അൽകാമിൽ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 42,595,656 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്‍തുകഴിഞ്ഞു. 

click me!