കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 485 പേർക്ക് കൂടി കൊവിഡ്

By Web TeamFirst Published May 7, 2020, 12:48 AM IST
Highlights

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. 

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 485 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 6289 ആയി. അതേസമയം രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി.

കുവൈത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 152 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2644 ആയി.  പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. 

പുതിയ രോഗികളിൽ 126 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 106 പേർക്കും അഹമ്മദിയിൽ നിന്നുള്ള 52 പേർക്കും, കാപ്പിറ്റൽ ഗവർണറേറ്റിൽ 70 പേർക്കും ജഹറയിൽ നിന്നുള്ള 49 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 42 ആയി. അതേസമയം പുതുതായി 187 പേർ കൂടി രോഗമുക്തി നേടി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2219 ആയി. നിലവിൽ 4028 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 88 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 48 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. 

click me!