ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം

Published : Jan 31, 2021, 10:16 PM IST
ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം

Synopsis

രാജ്യത്ത് ഇതുവരെ 1,34,326 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

മസ്‌കത്ത്: ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.  ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 72 മണിക്കൂറിനിടെ 282 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,34,326 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,26,854 പേരും രോഗമുക്തരായിട്ടുണ്ട്. 1529 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94.4 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 102 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 27 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

300 കിലോമീറ്ററിൽ വേഗത, വിപ്ലവകരമായ മാറ്റം, സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നൂ, പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും