ഈ വര്‍ഷം ഹജ്ജിന് അനുമതി 60,000 പേര്‍ക്ക്, അഞ്ച് ലക്ഷം കവിഞ്ഞ് അപേക്ഷകര്‍

By Web TeamFirst Published Jun 21, 2021, 5:54 PM IST
Highlights

ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഇതുവരെ അപേക്ഷിച്ചതില്‍ 41 ശതമാനമാണ് സ്ത്രീകള്‍. ബാക്കി പുരുഷന്മാരും.

റിയാദ്: ഈ വര്‍ഷം ഹജ്ജിന് സൗദി ഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നത് 60,000 പേര്‍ക്കാണ്. അതും രാജ്യത്തുള്ള പൗരന്മാര്‍ക്കും വിദേശികള്‍ക്കും മാത്രം. എന്നാല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാന്‍ ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.

ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഇതുവരെ അപേക്ഷിച്ചതില്‍ 41 ശതമാനമാണ് സ്ത്രീകള്‍. ബാക്കി പുരുഷന്മാരും. സൗദിയില്‍ നിലവിലുള്ള 150ഓളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിച്ചവരിലുണ്ട്. ഈ മാസം 13ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ 23 വരെ തുടരും. 25ാം തീയതി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് പുറത്തുവിടും. മൂന്ന് തരം ഹജ്ജ് പാക്കേജുകളാണ് ഇത്തവണയുള്ളത്. ഏറ്റവും കൂടിയ ഹജ്ജ് പാക്കേജിന് 16000ത്തോളം റിയാലാണ് ചെലവ്. തെരഞ്ഞെടുക്കപ്പെട്ടതായി വിവരം കിട്ടിയാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇഷ്ടമുള്ള പാക്കേജ് തെരഞ്ഞെടുത്ത് അപേക്ഷാ നടപടി പൂര്‍ത്തീകരിക്കണം. 

click me!