
മസ്‍കത്ത്: തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമാന്‍ നാടുകടത്തിയത് 644 പ്രവാസികളെ. ഈ മാസം 12 മുതല്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി അധികൃതര്‍ കര്‍ശന പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്. അല്‍ ഖുവൈറിലെ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേരെ പിടികൂടിയിരുന്നു. പൊതുസ്ഥലങ്ങളില്‍ കാറുകള്‍ കഴുകുക, മതിയായ അനുമതികളോ രേഖകളോ ഇല്ലാതെ തെരുവുകളില്‍ മത്സ്യക്കച്ചവടം നടത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവരെയും പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam