ഖത്തറില്‍ 690 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

By Web TeamFirst Published Mar 29, 2021, 11:48 PM IST
Highlights

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 581 പേര്‍ സ്വദേശികളും 109 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

ദോഹ: ഖത്തറില്‍ തിങ്കളാഴ്ച  690 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 362 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 1,63,272 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 581 പേര്‍ സ്വദേശികളും 109 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 286 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 178,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 14,906 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പുതിയതായി 6,967 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,719,899 ആയി.

click me!