കൊച്ചിയില്‍ നിന്ന് 72 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് ഒമാനിലെത്തും

By Web TeamFirst Published Jun 21, 2020, 11:41 AM IST
Highlights

കൊവിഡ് വ്യാപനത്തിന് മുമ്പ് മുൻപ് ഒമാനിൽ നിന്ന് നാട്ടിലേക്കു അവധിക്കു പോയിരുന്ന കൂടുതൽ ആരോഗ്യപ്രവർത്തകർ ഞായറാഴ്ച  തിരിച്ചെത്തുമെന്ന്  ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി അനുപ് സ്വരൂജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മസ്‍കത്ത്: ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോവുകയും പിന്നീട് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരികെ വരാനാവാതിരിക്കുകയും ചെയ്ത  ആരോഗ്യ പ്രവർത്തകരുടെ സംഘം ഇന്ന് മസ്കത്തിൽ തിരിച്ചെത്തും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് 42,800 രൂപ മുതലുള്ള നിരക്കിലാണ് ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചത്.

കൊവിഡ് വ്യാപനത്തിന് മുമ്പ് മുൻപ് ഒമാനിൽ നിന്ന് നാട്ടിലേക്കു അവധിക്കു പോയിരുന്ന കൂടുതൽ ആരോഗ്യപ്രവർത്തകർ ഞായറാഴ്ച  തിരിച്ചെത്തുമെന്ന്  ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി അനുപ് സ്വരൂജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവധിക്ക് നാട്ടിലേക്ക് പോയ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം നേരത്തെയും ഒമാനില്‍ മടങ്ങിയെത്തിയിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്  കിഴിൽ  വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന 72 പേരാണ് ഞായറാഴ്ച എത്തുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യൻ എംബസി മുന്‍കൈയെടുത്ത്  ഇവരെ മടങ്ങിയെത്തിക്കുന്നത്.

ഇന്ത്യൻ സമയം രാവിലെ 11  മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം, ഒമാൻ സമയം  ഉച്ചയ്ക്ക് ഒരു മണിയോടെ മസ്‍കത്തില്‍ എത്തിച്ചേരും. യാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്ക് 42,800 ഇന്ത്യൻ രൂപ നിരക്കിലും ഏജന്റ്  മുഖേനെ വാങ്ങിയവർക്ക്  45800   രൂപ  നിരക്കിലുമാണ് ടിക്കറ്റ് ലഭിച്ചത്.

click me!