ഖത്തറില്‍ 80 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Sep 19, 2021, 1:34 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്.

ദോഹ: ഖത്തറില്‍ ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ  4,653,019  വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറില്‍  5,605 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്. 2021 മെയ് 16 മുതല്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങി. ഇതിന് പുറമെ ബൂസ്റ്റര്‍ ഡോസും ഖത്തറില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഖത്തറില്‍ പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിലും ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ട്. 

ഖത്തറില്‍ ശനിയാഴ്ച 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 164 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി. ആകെ 2,33,116 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. 604 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,35,386  പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,666  പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 2,599,588 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!