ഡിസംബറില്‍ മാത്രം നാടുകടത്തിയത് 833 പ്രവാസികളെ

By Web TeamFirst Published Jan 1, 2020, 3:28 PM IST
Highlights

ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണിവര്‍. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിലാണ് 644 പേരും അറസ്റ്റിലായത്. 

മസ്‍കത്ത്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഡിസംബറില്‍ മാത്രം 833 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണിവര്‍. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിലാണ് 644 പേരും അറസ്റ്റിലായത്. ഇതിനുംശേഷം 21 മുതല്‍ 28 വരെ നടന്ന പരിശോധനയില്‍ 189 പേരും അറസ്റ്റിലായി. 

click me!