മൂന്ന് മാസത്തിനിടെ കുവൈത്തില്‍ നിന്ന് മടങ്ങിയത് 83,000ലേറെ പ്രവാസികള്‍

By Web TeamFirst Published Jan 19, 2021, 8:57 AM IST
Highlights

ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 2,144 പ്രവാസികളെയാണ് പിരിച്ചുവിട്ടത്.  7,385 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് മാസത്തിനിടെ രാജ്യം വിട്ടു.

കുവൈത്ത് സിറ്റി: 2020ന്റെ നാലാം പാദത്തില്‍ കുവൈത്തില്‍ നിന്ന്  83,574 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സെപ്തംബര്‍ മമുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. നിലവില്‍ കുവൈത്തിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞു.

ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 2,144 പ്രവാസികളെയാണ് പിരിച്ചുവിട്ടത്.  7,385 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് മാസത്തിനിടെ രാജ്യം വിട്ടു. സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ തൊഴില്‍ ശേഷിയില്‍ 29 % മാത്രമാണ് വിദേശികള്‍. ഇതില്‍ 65% ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ്. ഒരു മാസം മുമ്പ് 'അല്‍ റായ്' ദിനപ്പത്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  കൊവിഡ് വ്യാപനത്തിന് മുമ്പ് 33 ലക്ഷം പ്രവാസികള്‍ കുവൈത്തിലുണ്ടായിരുന്നു. എന്നാല്‍ ഇത് 26.5 ലക്ഷമായി കുറഞ്ഞു.   

click me!