60 വയസ് കഴിഞ്ഞ 97,612 പ്രവാസികളുടെ വിസ പുതുക്കാനാവില്ല

Published : Aug 25, 2020, 10:45 AM IST
60 വയസ് കഴിഞ്ഞ 97,612 പ്രവാസികളുടെ വിസ പുതുക്കാനാവില്ല

Synopsis

രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് നടപ്പാക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമാണിത്. 2021 ജനുവരി ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍വരും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 97,612 പ്രവാസികളുടെ വിസ ഇനി പുതുക്കാനാവില്ല. പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ വിവരം. ഹയര്‍സെക്കണ്ടറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദ്യാഭ്യാസ യോഗ്യതകള്‍ തീരെയില്ലാത്തവരുമാണ് ഇവരെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് നടപ്പാക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമാണിത്. 2021 ജനുവരി ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍വരും. കണക്കുകള്‍ അനുസരിച്ച് കുവൈത്തില്‍ ഇപ്പോഴുള്ള പ്രവാസികളില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും സര്‍വകലാശാലാ ബിരുദമോ അതിന് മുകളിലോ യോഗ്യതയുള്ളവരുമായ ആളുകള്‍ 15,502 പേര്‍ മാത്രമാണ്.  അതേസമയം അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഒരു ലക്ഷത്തില്‍പരം പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള തീരുമാനം അധികൃതര്‍ തത്കാലം  നീട്ടിവെച്ചിരിക്കുകയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ