രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചില്ല; കുവൈത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോടതിയെ സമീപിച്ച് അഭിഭാഷകന്‍

By Web TeamFirst Published Jun 8, 2021, 10:51 PM IST
Highlights

രാജ്യത്ത് ഫൈസര്‍ വാക്സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസും ലഭിച്ചെന്നും എന്നാല്‍ ആസ്‍ട്രസെനക വാക്സിനെടുത്ത താനുള്‍പ്പെടെയുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്നുമാണ് പരാതി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആസ്‍ട്രെസെനക്ക വാക്സിന്റെ രണ്ടാം ഡോസ് ലഭിച്ചില്ലെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമെതിരെ പരാതി. അഭിഭാഷകനായ ഫാദില്‍ അല്‍ ബസ്‍മാന്‍ എന്നയാളാണ് അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയെ സമീപിച്ച് നഷ്‍ടപരിഹാരം തേടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസ് ജൂലൈ 17ന് വാദം കേള്‍ക്കാനായി കോടതി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്ത് ഫൈസര്‍ വാക്സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസും ലഭിച്ചെന്നും എന്നാല്‍ ആസ്‍ട്രസെനക വാക്സിനെടുത്ത താനുള്‍പ്പെടെയുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്നുമാണ് പരാതി. തനിക്കുണ്ടായ നഷ്‍ടങ്ങള്‍ക്ക് 5001 ദിനാര്‍ നഷ്‍ടപരിഹാരമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ തുല്യത വേണമെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണിതെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. ഫെബ്രുവരി നാലിന് ഒന്നാം ഡോസ് വാക്സിനെടുത്ത തനിക്ക് മാര്‍ച്ച് നാലിനായിരുന്നു രണ്ടാം ഡോസ് വാക്സിന്‍ കിട്ടേണ്ടിയിരുന്നത്. എന്നാല്‍ പരാതി നല്‍കുന്ന സമയം വരെയും തനിക്ക് വാക്സിന്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!