റഹീമിന്‍റെ ജയിൽ മോചനം; കോടതി പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്ന് അഭിഭാഷകര്‍, കേസ് ഡിസംബര്‍ എട്ടിന് പരിഗണിക്കും

Published : Nov 17, 2024, 09:16 PM IST
റഹീമിന്‍റെ ജയിൽ മോചനം; കോടതി പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്ന് അഭിഭാഷകര്‍, കേസ് ഡിസംബര്‍ എട്ടിന് പരിഗണിക്കും

Synopsis

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ കേസ് കേൾക്കാൻ കോടതി ഡിസംബർ എട്ടിന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ കേസ് കേൾക്കാൻ കോടതി ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനിവദിച്ചു കിട്ടാൻ  റഹീമിന്‍റെ അഭിഭാഷകർ കോടതിയെ സമീപിക്കും. കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ റഹീമിന്‍റെ ജയിൽ മോചനം ഇനിയും വൈകും. ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രത്യക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ഇന്ന് ലഭിച്ച കോടതി പരാമർശങ്ങൾ എല്ലാം പഠിച്ച ശേഷമായിരിക്കും ഡിസംബര്‍ എട്ടിന് കോടതിയിലെത്തുകയെന്ന് റഹീമിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.


സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്‍റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി.  

കേസിന്‍റെ തുടക്കത്തിൽ റഹീമിനെതിരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ തന്നെയാണ് ഇപ്പോഴും പ്രധാന തടസ്സം. കൊലപാതകം വ്യക്തമാക്കിയ കുറ്റസമ്മത മൊഴി, റഹീമിനെതിരെ കൂട്ടുപ്രതി നസീര്‍ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കോടതിയിലെത്തി.

അതേസമയം, മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും റഹീം ബോധിപ്പിച്ചു. അംഗപരിമിതിയുളള ബാലന്‍ തുടരെ മുഖത്തേയ്ക്ക് തുപ്പിയപ്പോള്‍ സ്വാഭാവികമായി കൈകൊണ്ടു തടയുക മാത്രമാണ് ചെയ്തതെന്നു റഹീം ഇന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളിൽ കോടതി പരിശോധനയ്ക്ക് തീരുമാനിച്ചു. 

പ്രൈവറ്റ് റൈറ്റ് പ്രകാരം ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് കൊടുത്ത്, വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം യാഥാർത്ഥ്യമാകാൻ പബ്ലിക് റൈറ്റ് പ്രകാരം കൂടി വിടുതൽ കിട്ടണം. ഇനി പരിഗണിക്കുമ്പോൾ പബ്‌ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യാനാണ് സാധ്യത. റഹീം സ്ഥിരം കുറ്റവാളിയല്ലെന്നതും മറ്റു കേസുകളില്‍ പ്രതിയുമല്ലെ്നതും തുണയായേക്കും. 18 വര്‍ഷമായി തുടരുന്ന തടവ് പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷയായി പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

കമ്പത്ത് വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പൊലീസ് പട്രോളിങ് സംഘത്തിന് തോന്നിയ സംശയം, രക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവർ, ടാക്സിയിൽ മയക്കുമരുന്ന് കടത്ത്
ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്