അബ്ദുൽ റഹീമിന്‍റെ മോചനം വൈകുന്നു; നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയായില്ല

Published : May 21, 2026, 05:50 PM IST
Abdul Rahim

Synopsis

അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. നടപടികൾ പൂർത്തിയാക്കാൻ ഇന്നും റിയാദ് നിയമ സഹായ സമിതി ജയിലിലെത്തി. അതേസമയം ഇന്ന് നടപടികൾ പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിവരം.

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. നടപടികൾ പൂർത്തിയാക്കാൻ ഇന്നും റിയാദ് നിയമ സഹായ സമിതി ജയിലിലെത്തി. അതേസമയം ഇന്ന് നടപടികൾ പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിവരം. നാളെ മുതൽ പെരുന്നാൾ അവധി തുടങ്ങുന്നത്തോടെ ഇനി, ഇത് കഴിഞ്ഞാകും ബാക്കി പൂർത്തീകരിക്കാൻ കഴിയുക. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്. സൗദി പെരുന്നാൾ അവധിയിലേക്ക് കടക്കുന്നതിനാൽ മോചനം ഇനിയും നീളുമോ എന്നതാണ് ആശങ്ക.

​ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുന്നാൾ സമ്മാനം; മാളുകളിൽ 'ഈദിയ' എടിഎമ്മുകൾ സ്ഥാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്തിൽ വൻ ലഹരിവേട്ട; ഹാഷിഷും ഹെറോയിനും വിദേശമദ്യവും ഉൾപ്പെടെ പിടിച്ചെടുത്തു