ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാം; രണ്ട് കോടി രൂപയുടെ രണ്ടാം സമ്മാനം, ബിഎംഡബ്ല്യൂ കാര്‍

Published : Oct 01, 2021, 11:40 AM IST
ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാം; രണ്ട് കോടി രൂപയുടെ രണ്ടാം സമ്മാനം, ബിഎംഡബ്ല്യൂ കാര്‍

Synopsis

ഒന്നാം സമ്മാനവിജയിയെ കാത്തിരിക്കുന്നത് 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി ഇന്ത്യന്‍ രൂപ) മറ്റ് നാലുപേര്‍ക്ക് വന്‍തുകയുടെ ക്യാഷ് പ്രൈസുകളും സമ്മാനമായി ലഭിക്കുന്നു.

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുന്നു. വന്‍ തുകയുടെ ആറ് സമ്മാനങ്ങളാണ് ഒക്‌ടോബര്‍ മാസത്തിലെ ബിഗ് ടിക്കറ്റ് സീരീസ് 233ലൂടെ ലഭിക്കുക.

ഒന്നാം സമ്മാനവിജയിയെ കാത്തിരിക്കുന്നത് 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി ഇന്ത്യന്‍ രൂപ) മറ്റ് നാലുപേര്‍ക്ക് വന്‍തുകയുടെ ക്യാഷ് പ്രൈസുകളും സമ്മാനമായി ലഭിക്കുന്നു. ഇതിന് പുറമെ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിക്കുന്നയാള്‍ക്ക് ബിഎംഡബ്ല്യൂ 420ഐ കാറും നേടാനുള്ള അവസരമുണ്ട്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇത്തവണ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ ലഭ്യമാണ്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ