
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. 20 വർഷത്തെ കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ഫലമാണ് മലയാളിയായ എബിസൺ ജേക്കബിനെ തേടിയെത്തിയിരിക്കുന്നത്. ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ 150,000 ദിർഹമാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്.
204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമായ 11 പേരോടൊപ്പമാണ് എബിസൺ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അർഹനായ വിവരം പരിപാടി അവതാരകനായ റിച്ചാർഡ് ആണ് പ്രഖ്യാപിച്ചത്. `ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല'- എബിൻസൺ പറയുന്നു.
നറുക്കെടുപ്പ് ജൂലൈ 3ന് ആണെന്നാണ് കരുതിയത്. പ്രതിവാര നറുക്കെടുപ്പ് തീയതിയും ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന്റെ തീയതിയും മാറിപ്പോയി. എന്തായാലും സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി എബിൻസൺ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്. സമ്മാനം കിട്ടിയതിൽ ഒരുപാട് സന്തോഷമായി. ഇത് അപ്രതീക്ഷിതമാണ്. പറയാൻ വാക്കുകളില്ലാതെ എബിൻസൺ വിതുമ്പി. സമ്മാനത്തുക 12 പേരും ചേർന്ന് തുല്ല്യമായി വീതിക്കും. ഇനിയും ടിക്കറ്റുകൾ വാങ്ങിക്കുന്നത് തുടരും, എന്നെങ്കിലും ഒരിക്കൽ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് അബുദാബി ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസിനുള്ള നറുക്കെടുപ്പ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam