നമ്പര്‍ പ്ലേറ്റ് മറച്ച് സഞ്ചരിച്ചു; അയ്യായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി അബുദാബി പൊലീസ്

By Web TeamFirst Published Jul 13, 2021, 1:39 PM IST
Highlights

വാഹനത്തില്‍ സൈക്കിളുകളോ മറ്റ്  ഏതെങ്കിലും വസ്തുക്കളോ കയറ്റി സഞ്ചരിക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നതും നിയമലംഘനമാണ്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണ് പിഴ ചുമത്തുക. 

അബുദാബി: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് സഞ്ചരിച്ച ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 5,177 ഡ്രൈവര്‍മാര്‍ക്കാണ് കഴിഞ്ഞ ആറുമാസത്തിനിടെ പിഴ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ആകെ 5,380 ഡ്രൈവര്‍മാര്‍ക്കാണ് നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിച്ചതിന് പിഴ ഈടാക്കിയത്.

റോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ എപ്പോഴും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ലോഡ് ഇല്ലാതെയോ ലോഡോട് കൂടിയോ വാഹനമോടിക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ഏതെങ്കിവും വിധത്തില്‍ മറയ്ക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വാഹനത്തില്‍ സൈക്കിളുകളോ മറ്റ്  ഏതെങ്കിലും വസ്തുക്കളോ കയറ്റി സഞ്ചരിക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നതും നിയമലംഘനമാണ്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണ് പിഴ ചുമത്തുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!