യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 816 കിലോ ലഹരിമരുന്ന് പിടികൂടി

By Web TeamFirst Published Sep 4, 2021, 2:20 PM IST
Highlights

ഇടപാടുകള്‍ നടത്തുന്നതിന് വിദേശ ഫോണ്‍ നമ്പരുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അബുദാബി: അബുദാബിയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. വിവിധ രാജ്യക്കാരായ 142 പേരുള്‍പ്പെടുന്ന അന്താരാഷ്ട്ര ബന്ധമുള്ള സംഘത്തെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. 816 കിലോഗ്രാം ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. ഇടപാടുകള്‍ നടത്തുന്നതിന് വിദേശ ഫോണ്‍ നമ്പരുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!