
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമായി വീണ്ടും അബുദാബി. ലോകത്തെ റിസ്ക് മാനേജ്മെന്റ് ടെക്നോളജി, ട്രാവൽ വിദഗ്ധരായ സേഫ്ച്വർ, റിസ്ക് ലൈൻ കമ്പനികൾ നടത്തിയ സര്‍വേയിലാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബി മുമ്പിലെത്തിയത്. അബുദാബിയാണ് പട്ടികയില്‍ ഒന്നാമത്.
ആരോഗ്യ പരിപാലനം, പാരിസ്ഥിതിക അപകടങ്ങൾ തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സർവേ വിശകലനം. ബേൺ (സ്വിറ്റ്സർലൻഡ്), മോണ്ടെവിഡിയോ (യുറഗ്വായ്), മ്യൂണിക് (ജർമനി), ഒട്ടാവ (കാനഡ), പെർത്ത് (ഓസ്ട്രേലിയ), റെയ്‌ക്ക്‌യാവിക് (ഐസ് ലൻഡ്), സിംഗപ്പൂർ, ടോക്കിയോ (ജപ്പാൻ), വാൻകൂവർ (കാനഡ) എന്നിവയാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു സുരക്ഷിത നഗരങ്ങൾ. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ഭരണം, കാര്യക്ഷമമായ പൊതു സേവനങ്ങൾ, സഞ്ചാര സൗഹൃദം, രാഷ്ട്രീയ സ്ഥിരത എന്നിവയാണ് പ്രധാനമായും പരിഗണിച്ച മറ്റ് ഘടകങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam