അബുദാബിയില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍

By Web TeamFirst Published Jun 22, 2021, 6:10 PM IST
Highlights

സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. 

അബുദാബി: സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. അബുദാബിയില്‍ ഇഷ്യു ചെയ്‍ത സന്ദര്‍ശക വിസയുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. 800 50 എന്ന നമ്പറില്‍ വിളിച്ചും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. സിനോഫാം അല്ലെങ്കില്‍ ഫൈസര്‍ വാക്സിനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. കാലാവധി കഴിഞ്ഞ വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് നേരത്തെ അബുദാബി അധികൃതര്‍ അറിയിച്ചിരുന്നു. വാക്സിനെടുക്കാവുന്ന ആളുകളുടെ ആകെ ജനസംഖ്യയുടെ 87 ശതമാനത്തിലധികം പേര്‍ക്കും യുഎഇയില്‍ ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

click me!