കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്ത ഡ്രൈവര്‍മാര്‍ കുടുങ്ങും

By Web TeamFirst Published Jan 9, 2019, 6:38 PM IST
Highlights

രണ്ട് സ്ക്രീനുകളും രണ്ട് ക്യാമറകളുമാണ് ഓരോ സ്കാനറിലുമുള്ളത്. ഒരോ സമയം കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഇത് നിരീക്ഷിക്കും. 

അബുദാബി: കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ അബുദാബി പൊലീസ് പുതിയ സ്കാനറുകള്‍ സ്ഥാപിക്കുന്നു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റഡാറുകളുടെ ടെസ്റ്റിങ് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ക്ക് സമീപവും കൂടുതല്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലുമാണ് ഇത് സ്ഥാപിക്കുന്നത്.

രണ്ട് സ്ക്രീനുകളും രണ്ട് ക്യാമറകളുമാണ് ഓരോ സ്കാനറിലുമുള്ളത്. ഒരോ സമയം കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഇത് നിരീക്ഷിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്കാന്‍ ചെയ്ത് നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാരെ പിടികൂടുകയും ചെയ്യും. കണ്‍ട്രോള്‍ സെന്ററില്‍ കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും നിരീക്ഷിക്കാനും സാധിക്കും.

click me!