അബുദാബിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് അധികൃതര്‍

By Web TeamFirst Published Dec 9, 2020, 3:02 PM IST
Highlights

എല്ലാ സാമ്പത്തിക, വിനോദ സഞ്ചാര, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുനരാരംഭിക്കും.

അബുദാബി: എമിറേറ്റിലെ എല്ലാ സാമ്പത്തിക, വിനോദ സഞ്ചാര, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും രണ്ടാഴ്ചക്കുള്ളില്‍ സാധാരണ നിലയില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. ഇതിനായി അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി ബന്ധപ്പെട്ട വകുപ്പുകളുമായി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Following the success achieved by implementing precautionary measures to curb the spread of Covid-19 and maintain a low rate of cases, Abu Dhabi Emergency Crisis and Disasters Committee for Covid-19 Pandemic has begun working with authorities to resume all activities in two weeks pic.twitter.com/pCnmisrsKx

— مكتب أبوظبي الإعلامي (@admediaoffice)

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും കുറഞ്ഞ കൊവിഡ് നിരക്ക് നിലനിര്‍ത്തുന്നതിനുമായി നടപ്പിലാക്കിയ മുന്‍കരുതല്‍ നടപടികളുടെ വിജയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്ന് അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് ബുധനാഴ്ച അറിയിച്ചു. എല്ലാ സാമ്പത്തിക, വിനോദ സഞ്ചാര, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുനരാരംഭിക്കുമെന്നും അതേസമയം നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അബുദാബി മീഡിയ ഓഫീസ് ട്വീറ്റില്‍ അറിയിച്ചു.

click me!