16 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട; ടൂറിസ്റ്റുകള്‍ക്കും പ്രവേശനം

By Web TeamFirst Published Dec 23, 2020, 11:19 AM IST
Highlights

വിദേശത്ത് നിന്നെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ അബുദാബിയില്‍ പ്രവേശിച്ച ശേഷം വീണ്ടും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ യാത്രാ - ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി. ഡിസംബര്‍ 24 മുതല്‍ അബുദാബിയില്‍ വീണ്ടും അന്താരാഷ്‍ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

വിദേശത്ത് നിന്നെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ അബുദാബിയില്‍ പ്രവേശിച്ച ശേഷം വീണ്ടും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. 16 'ഗ്രീന്‍ രാജ്യങ്ങളില്‍' നിന്ന് വരുന്നവരെ  പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ രാജ്യത്ത് പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം.

ഓസ്ട്രേലിയ, ബ്രൂണെ, ചൈന, ഗ്രീസ്, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, മലേഷ്യ, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, തായ്‍വാന്‍, താജികിസ്ഥാന്‍, തായ്‍ലന്‍ഡ്, ഉസ്‍ബെകിസ്ഥാന്‍, വിയറ്റ്‍നാം എന്നിവയാണ് ഗ്രീന്‍ രാജ്യങ്ങളായി  കണക്കാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ എല്ലാ രണ്ടാഴ്‍ചയിലൊരിക്കലും മാറ്റം വരുത്തിക്കൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

click me!