ക്വാറന്റീന്‍ ഇളവ്; 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി

By Web TeamFirst Published Mar 9, 2021, 12:40 PM IST
Highlights

ഓരോ രാജ്യത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പിസിആര്‍ പരിശോധന നടത്തേണ്ട.

അബുദാബി: രാജ്യത്തെ യാത്രാ നടപടികളില്‍ ഇളവുകളുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം. സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെട്ടു.

ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയിലില്ല.  ഓരോ രാജ്യത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പിസിആര്‍ പരിശോധന നടത്തേണ്ട. ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാകും. ഫലം അറിയുന്നവരെ സ്വയം നിരീക്ഷണത്തില്‍ തുടരണം. ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല, പോസിറ്റീവാണെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. 
 

click me!