ആഡ് ആന്റ് എം ഇന്റർനാഷണലിന് 'കമ്പനി ഓഫ് ദി ഇയര്‍' പുരസ്‌കാരം

By Web TeamFirst Published Feb 24, 2020, 5:42 PM IST
Highlights

മികച്ച പിആര്‍ ഏജന്‍സി എന്ന നിലയിലാണ് അംഗീകാരം. പബ്ലിക് റിലേഷന്‍സ് മേഖലയിലെ സംഭാവനകള്‍ക്കുള്ള ആദരമാണിത്. പ്രസ്തുത മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് ആഡ് ആന്റ് എം കാഴ്ച വെക്കുന്നത്. ഗവേഷണോന്മുഖ സ്ട്രാറ്റജികളും സുവ്യക്തമായ കാമ്പയിനുകളും തന്ത്രപ്രധാനമായ പിആര്‍ ഇന്‍പുട്ടുകളും മുഖേന വൈവിധ്യമാര്‍ന്ന ബൃഹത് ബിസിനസ് ലക്ഷ്യം നേടിയെടുക്കാന്‍ ആഡ് ആന്റ് എമ്മിന് സാധിക്കുന്നുവെന്ന് സിലികണ്‍ ഇന്ത്യാ മിഡില്‍ ഈസ്റ്റ് അഭിപ്രായപ്പെടുന്നു. 

ദുബായ്: മീഡിയ അഡ്വര്‍ടൈസിംഗ്, ഇവന്റ്‌സ്, പിആര്‍ രംഗങ്ങളിലെ പ്രമുഖ കമ്പനിയും നിരവധി തദ്ദേശ-രാജ്യാന്തര മീഡിയ ഹൗസുകളുമായി ശക്തമായ ബന്ധങ്ങളുമുള്ള, ദുബൈ ടീകോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡ് ആന്റ് എം ഇന്റര്‍നാഷനലിന് അന്താരാഷ്ട്ര പ്രസിദ്ധമായ സിലികണ്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് മാഗസിന്‍ ഏര്‍പ്പെടുത്തിയ 'കമ്പനി ഓഫ് ദി ഇയര്‍' പുരസ്‌കാരം ലഭിച്ചു. ഈ രംഗത്തെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളില്‍ ആദ്യ സ്ഥാനത്താണ് സിലികണ്‍ ഇന്ത്യാ മിഡില്‍ ഈസ്റ്റ് മാസികയുടെ 2019 ലിസ്റ്റില്‍ ആഡ് ആന്‍ഡ് എം സ്ഥാനം പിടിച്ചിട്ടുള്ളത്.

മികച്ച പിആര്‍ ഏജന്‍സി എന്ന നിലയിലാണ് അംഗീകാരം. പബ്ലിക് റിലേഷന്‍സ് മേഖലയിലെ സംഭാവനകള്‍ക്കുള്ള ആദരമാണിത്. പ്രസ്തുത മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് ആഡ് ആന്റ് എം കാഴ്ച വെക്കുന്നത്. ഗവേഷണോന്മുഖ സ്ട്രാറ്റജികളും സുവ്യക്തമായ കാമ്പയിനുകളും തന്ത്രപ്രധാനമായ പിആര്‍ ഇന്‍പുട്ടുകളും മുഖേന വൈവിധ്യമാര്‍ന്ന ബൃഹത് ബിസിനസ് ലക്ഷ്യം നേടിയെടുക്കാന്‍ ആഡ് ആന്റ് എമ്മിന് സാധിക്കുന്നുവെന്ന് സിലികണ്‍ ഇന്ത്യാ മിഡില്‍ ഈസ്റ്റ് അഭിപ്രായപ്പെടുന്നു. പുതിയ ബന്ധങ്ങള്‍ നേടുന്നതിന് പുറമെ, വിപണിയില്‍ കൂടുതല്‍ ഉയര്‍ന്ന രീതിയില്‍ നിലകൊള്ളാനും കമ്പനിക്ക് സാധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. ലബനാന്‍ ആസ്ഥാനമായ നോയിസ് പിആര്‍ ഏജന്‍സിയും ടെല്‍ അവീവ് ആസ്ഥാനമായ പിആര്‍ 360യും ലോജിസ്റ്റിക്‌സ് രംഗത്തെ മികച്ച കമ്പനിയായി അരാമെക്‌സും ലിസ്റ്റിലുണ്ട്.

ആഡ് ആന്റ് എമ്മിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്ത ജൂറിയോട് അങ്ങേയറ്റത്തെ കടപ്പാടുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മാനേജിംഗ് ഡയറക്ടര്‍ റഷീദ് മട്ടന്നൂര്‍ പറഞ്ഞു. ''ആഡ് ആന്റ് എം ഇന്റര്‍നാഷണലിന്റെ പിആര്‍ രംഗത്തെ മികച്ച പ്രകടനം മാത്രമല്ല, കക്ഷികള്‍ക്ക് അവരുടെ ബ്രാന്‍ഡ് ബില്‍ഡിംഗിലും ബിസിനസ് വിപുലീകരണത്തിലും ഞങ്ങള്‍ നല്‍കി വരുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള സേവനങ്ങള്‍ വ്യവസായ മേഖലയില്‍ ദര്‍പ്പണമായതിന്റെ പ്രതിഫലനം കൂടിയാണിത്'' -അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ക്രിയാത്മകതക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണീ പുരസ്‌കാരം. ഇന്നത്തെ പ്രത്യേകമായ ചുറ്റുപാടില്‍ സിലികണ്‍ ഇന്ത്യാ മിഡില്‍ ഈസ്റ്റിന്റെ ആദരം ഇടപാടുകാര്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനുള്ള യഥാര്‍ത്ഥ അംഗീകാരമായി അനുഭവിക്കാനാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ക്രിയാത്മകത മികവിലേക്ക് നയിക്കുന്നതാണ്. ബൗദ്ധികമായ ആസൂത്രണവും വീക്ഷണ യജ്ഞവും അതിന് സഹായിക്കുന്നു. സമര്‍പ്പണം കര്‍മക്ഷമതയിലേക്ക് ആനയിക്കുന്നു. എല്ലാറ്റിനുമുപരിയായി, നാളിതുവരെ പിന്തുടര്‍ന്ന ധാര്‍മിക മൂല്യങ്ങള്‍ തങ്ങളെ സംബന്ധിച്ച് ഈ വളര്‍ച്ചയിലും അംഗീകാരത്തിലും മറ്റെന്തിനെക്കാളും സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളെ വിശ്വസിച്ച് തുടക്കം മുതല്‍ കൂടെ നില്‍ക്കുന്ന എല്ലാ ഇടപാടുകാര്‍ക്കും മീഡിയ ഹൗസിനും ഈ അംഗീകാരം സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിയേറ്റീവ് ഏജന്‍സി എന്ന നിലയില്‍ 2011ല്‍ ദുബൈയില്‍ ആരംഭിച്ച സ്ഥാപനം പന്നീട് മീഡിയ ബയിങിലേക്കും പിആര്‍ രംഗത്തേക്കും ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്കും ഒരുപോലെ മുന്നേറുകയായിരുന്നു.

പ്രാദേശികവും അന്താരാഷ്ട്രീയവുമായ നിരവധി ബ്രാന്‍ഡുകളുടെയും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും പിആര്‍ പരസ്യ കാമ്പയിനുകളും ഇവന്റുകളുമായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഏജന്‍സികളിലൊന്നായി ആഡ് ആന്‍ഡ് എം മാറിയിരിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ എല്ലായിടത്തും ഇന്ത്യയിലും വിപുലമായ നെറ്റ്‌വര്‍ക്കുള്ള ഏക ഇന്ത്യന്‍ അഡ്വര്‍ടൈസിംഗ്, ഇവന്റ് കമ്പനിയാണിന്ന് ആഡ് & എം. പുതിയ കാലഘട്ടത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് രംഗത്തേക്കും കമ്പനി പ്രവേശിച്ചിട്ടുണ്ട്.

click me!