
ഷാര്‍ജ: സ്‍കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുന്നതും സ്റ്റോപ്പ് സൈനുകളെ അവഗണിക്കുന്നതും വലിയ അപകടങ്ങള്‍ക്കും പരിക്കുകള്‍ക്കും മരണത്തിനും വരെ കാരണമാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള അപകടങ്ങളൊന്നും ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം പകരുന്നതിനുള്ള ക്യാമ്പയിനുകള്‍ക്ക് പൊലീസ് തുടക്കംകുറിച്ചിരിക്കുകയാണ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് കുട്ടികള്‍ക്കിടയിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ബസുകളില്‍ നിന്ന് കുട്ടികളെ ഇറക്കുമ്പോഴുള്ള സ്റ്റോപ്പ് സൈനുകള്‍ ചില ഡ്രൈവര്‍മാരെങ്കിലും അവഗണിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‍കൂള്‍ ബസുകളില്‍ സ്‍റ്റോപ്പ് സൈന്‍ ഓണായിരിക്കുമ്പോള്‍ രണ്ട് ദിശയിലും വാഹനങ്ങള്‍ കുറഞ്ഞത് അഞ്ച് മീറ്റര്‍ ദൂരെ നിര്‍ത്തണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ