മലയാളി ഡാ ;15 വർഷത്തെ ഭാ​ഗ്യപരീക്ഷണം, വേണു​ഗോപാലിന്റെ കയ്യിലെത്തി എട്ടരക്കോടി! അതും ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ

Published : May 08, 2025, 08:51 AM ISTUpdated : May 08, 2025, 09:02 AM IST
മലയാളി ഡാ ;15 വർഷത്തെ ഭാ​ഗ്യപരീക്ഷണം, വേണു​ഗോപാലിന്റെ കയ്യിലെത്തി എട്ടരക്കോടി! അതും ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ

Synopsis

സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് കാസര്‍കോട് സ്വദേശിയായ വേണു​ഗോപാൽ

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തി ഭാ​ഗ്യം. യുഎഇയിലെ അജ്മാനിൽ താമസിക്കുന്ന വേണു​ഗോപാൽ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പിൽ സമ്മാനം. കാസർകോട് സ്വദേശിയാണ് ഇദ്ദേഹം. 10 ലക്ഷം ഡോളർ (എട്ടരക്കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണു​ഗോപാൽ. 10 ലക്ഷം ഡോളർ നേടുന്ന 249ാമത്തെ ഇന്ത്യക്കാരനുമാണ്. 15 വർഷമായി ഭാ​ഗ്യം പരീക്ഷിക്കാറുണ്ടായിരുന്ന ഇദ്ദേ​ഹത്തെ ഇത്തവണയാണ് ഭാ​ഗ്യം തേടിയെത്തിയത്.

അജ്മാനിലെ ഒരു കമ്പനിയിൽ ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയാണ് വേണു​ഗോപാൽ. ഏപ്രിൽ 23ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ നിന്ന് വാങ്ങിയ 1163 നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 15 വർഷമായി താൻ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോൾ വിജയി ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വേണു​ഗോപാൽ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഇതുവരെയും ആ ഞെട്ടലിൽ നിന്ന് മാറാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

 25 വർഷത്തിലേറെയായി പലരുടെയും ജീവിതങ്ങൾ മാറ്റിമറിച്ചതാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പ്. ഇതിൽ ഒരു മില്ല്യൺ ഡോളർ സമ്മാനമായി 249ാമത്തെ ഇന്ത്യക്കാരനാണ് വേണു​ഗോപാൽ.  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്‌സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ ഡ്യൂട്ടി ഫ്രീ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, മാനേജിങ് ഡയറക്ടർ രമേശ് സിദാംബി എന്നിവർ നറുക്കെടുപ്പ് പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അംഖാര സ്‌ക്രാപ്പ് യാർഡിൽ വൻ സുരക്ഷാ പരിശോധന, താമസനിയമ ലംഘകർ ഉൾപ്പെടെ 34 പേർ പിടിയിൽ
ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി