വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, യാത്രക്കാർക്ക് സന്തോഷ വാർത്ത! വെറും 24 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ്

Published : Oct 09, 2025, 02:28 PM IST
air india express

Synopsis

24 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാവുന്ന ഓഫറാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് പ്രഖ്യാപിച്ചത്. പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം.

ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് വെറും 1 ദിർഹത്തിന് (24 ഇന്ത്യൻ രൂപ) കൊണ്ടുപോകാം.

പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ ഓഫർ ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം ഇത് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഈ ഓഫറെന്ന് എയർലൈൻ അറിയിച്ചു.

‘വെറും ഒരു ദിർഹമിന്റെ അധിക ബാഗേജ് ഓഫറിലൂടെ ഗൾഫിലെ ഞങ്ങളുടെ വിശ്വസ്തരായ യാത്രക്കാർക്ക് യാത്രാ സൗകര്യം നൽകാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിബദ്ധത ഞങ്ങൾ തുടരുകയാണ്. ഉത്സവ യാത്രകൾക്ക് സമ്മാനങ്ങളും മറ്റും കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ യാത്രാ ചെലവ് കുറച്ച് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കാനുള്ള വഴിയാണ്’- ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജനൽ മാനേജർ പി.പി. സിങ് പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബൈ, ഷാർജ, അബുദാബി, മസ്കറ്റ്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20-ൽ അധികം ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ഓണം എന്നിവയുടെ മടക്കയാത്ര സമയത്ത് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, ഈ 1 ദിർഹം ബാഗേജ് ഡീൽ യാത്രക്കാർക്ക് വലിയ ആകർഷണമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി