യാത്രാ വിലക്ക്; യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം

By Web TeamFirst Published Apr 24, 2021, 2:19 PM IST
Highlights

യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് - റാസൽ‍ഖൈമ റൂട്ടില്‍ അധികവിമാനസർവ്വീസ് നടത്തും. 

കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകളുടെ സമയക്രമം മാറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ‍ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകുന്നേരം 6.00ന് പുറപ്പെടും. കോഴിക്കോട് - അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും. 

യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് - റാസൽ‍ഖൈമ റൂട്ടില്‍ അധികവിമാനസർവ്വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിംഗ് ഓഫീസുകളിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ വാങ്ങാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബിയില്‍ നിന്ന് നാളെ (ഏപ്രില്‍ 25)ന് പുലര്‍ച്ചെ 02.10ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനം ഇന്ന് രാത്രി (ഏപ്രില്‍ 24) 11:30ന് പുറപ്പെടും. യാത്രക്കാര്‍ 8.30ന് അബുദാബി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.
 

Attention Passengers⚠️⚠️⚠️ യു.എ.ഇ യാത്രാവിലക്ക്. തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം...

Posted by Air India Express on Saturday, 24 April 2021
click me!