
ദുബൈ: എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യാത്രക്കാരോട് കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച രേഖകളൊന്നും അധികൃതര്‍ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്. ദുബൈ യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam