
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള എയല്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകളില്‍ ലഗേജ് 40 കിലോ വരെയാക്കി ഉയര്‍ത്തി. രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം. നിലവില്‍ ഇത് 20, കിലോഗ്രാം, 30 കിലോഗ്രാം എന്നിങ്ങനെയാണ്. മാര്‍ച്ച് 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ അളവ് മാത്രമേ അനുവദിക്കൂ. അതുപോലെ ഇന്ത്യയില്‍ നിന്ന് തിരികെ കുവൈത്തിലേക്കുള്ള സര്‍വീസുകളിലും ഈ ആനുകൂല്യം ഉണ്ടാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam