റമദാന് മുന്നോടിയായി 50 ലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ച് അജ്‍മാന്‍ ഭരണാധികാരി

By Web TeamFirst Published Feb 16, 2020, 5:01 PM IST
Highlights

കൂടുതല്‍ സ്വദേശികളെ ഈ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയും തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

അജ്‍മാന്‍: മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി 50 ലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്‍മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി.  വിശുദ്ധ മാസമായ റമദാന് മുന്നോടിയായാണ് പ്രഖ്യാപനം. അജ്‍മാന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഫിഷെര്‍മെനില്‍ അംഗമായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക.

കൂടുതല്‍ സ്വദേശികളെ ഈ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയും തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റദമാന് മുന്‍പുതന്നെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും. അജ്‍മാന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഫിഷെര്‍മെനില്‍ അംഗമായ, തൊഴില്‍ ലൈസന്‍സുള്ള സ്വദേശി മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്ന് അജ്‍മാന്‍ കിരീടാവകാശിയുടെ ഓഫീസ് ചെയര്‍മാനും അജ്‍മാന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഫിഷെര്‍മെന്‍ തലവനുമായ അഹ്‍മദ് ഇബ്രാഹീം അല്‍ ഗാംലസി പറ‌ഞ്ഞു. 

click me!