
ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ എല്ലാ നടപടികളും തുടരുന്നതായി അനിൽ ആൻ്റണി. നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ മാർഗങ്ങളും പിന്തുടരുന്നുണ്ടെന്ന് അനിൽ വിശദീകരിച്ചു. ഇന്ന് വധശിക്ഷ നീട്ടിവച്ചുവെന്ന തീരുമാനം വന്നിരിക്കുന്നു. നിമിഷ പ്രിയയെ തിരികെ കൊണ്ടുവരാൻ വേണ്ടി കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്.
നയതന്ത്ര തലത്തിലടക്കം കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ ഇടപെടലും പരസ്യപ്പെടുത്താൻ സാധ്യമല്ല. കാന്തപുരം അടക്കം നിരവധി പേർ മോചനത്തിന് ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്ര സർക്കാർ അതിനെയെല്ലാം പൂർണമായി പിന്തുണയ്ക്കുന്നു. സർക്കാരിന് നയതന്ത്ര തലത്തിൽ മാത്രമെ ഇടപെടൽ നടത്താൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam