ദാമ്പത്യം പിരിഞ്ഞാല്‍ ഭാര്യക്ക് ജീവനാംശം നല്‍കണം: വീഴ്ചയുണ്ടായാല്‍ തടവുശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍

By Web TeamFirst Published Oct 22, 2020, 3:37 PM IST
Highlights

ഭാര്യക്ക് ജീവനാംശം നല്‍കുവാന്‍ ഭര്‍ത്താവ് പരാജയപ്പെട്ടാല്‍ തടവ് ശിക്ഷ വരെ ലഭിക്കുമെന്നും ട്വിറ്ററിലെ ബോധവല്‍ക്കരണ  പ്രസ്താവനയില്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

മസ്‌കറ്റ്: വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് ഭര്‍ത്താവ് നിര്‍ബന്ധമായും ജീവനാംശം നല്‍കണമെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ  ഓര്‍മപ്പെടുത്തല്‍. ഭാര്യക്ക് ജീവനാംശം നല്‍കുവാന്‍ ഭര്‍ത്താവ് പരാജയപ്പെട്ടാല്‍ തടവ് ശിക്ഷ വരെ ലഭിക്കുമെന്നും ട്വിറ്ററിലെ ബോധവല്‍ക്കരണ  പ്രസ്താവനയില്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന നിയമാനുസൃതമായ അവകാശമാണ് ജീവനാംശം. അന്തിമ വിധിന്യായത്തില്‍ നിശ്ചയിച്ച ജീവനാംശം  നല്‍കുന്നതില്‍  വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നും അറിയിപ്പില്‍  പറയുന്നു.

click me!