
മസ്‌കറ്റ്: ഒമാനില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ജെല്‍, സ്പ്രേ വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് ഇത് ബാധകമാണ്. ഉല്‍പ്പന്നങ്ങള്‍ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നെന്ന് വിതരണക്കാര്‍ ഉറപ്പുവരുത്തണമെന്ന് അതോറിറ്റി അറിയിച്ചു.
നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവര്‍ ഇത് ലഭിച്ച് 15 ദിവസത്തിനകം ഉല്‍പ്പന്നത്തിന്റെ നിയമപരമായ അവസ്ഥ ശരിയായ രീതിയില്‍ മാറ്റേണ്ടതാണ്. നിയമലംഘകര്‍ക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതിയിലുള്ള നടപടികള്‍ കൂടാതെ വിപണിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam