സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന

By Web TeamFirst Published Aug 24, 2021, 3:24 PM IST
Highlights

സിവിലിയന്‍മാരെയും തന്ത്രപ്രധാന പ്രദേശങ്ങളെയും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ മേഖല ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന തിങ്കളാഴ്ച അറിയിച്ചു. ഖമീസ് മുശൈത്തിന് നേരെയെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണാണ് സഖ്യസേന തകര്‍ത്തത്.

സിവിലിയന്‍മാരെയും തന്ത്രപ്രധാന പ്രദേശങ്ങളെയും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. ഖമീസ് മുശൈത്തിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓര്‍പ്പറേഷന്‍ അപലപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!