സൗദി യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു

By Web TeamFirst Published Feb 17, 2020, 1:32 PM IST
Highlights

തകര്‍ന്നുവീണ വിമാനത്തിനായി തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്ന് അറബ് സഖ്യസേന അറിയിച്ചു. വിമാനം തകര്‍ന്നുവീണ പ്രദേശത്തെ ജനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

റിയാദ്: സൗദി അറേബ്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചത്. യെമനിലെ അല്‍ ജൗഫ് ഏരിയയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.

തകര്‍ന്നുവീണ വിമാനത്തിനായി തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്ന് അറബ് സഖ്യസേന അറിയിച്ചു. വിമാനം തകര്‍ന്നുവീണ പ്രദേശത്തെ ജനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ ജനങ്ങളെ സൗദി അറേബ്യയില്‍ കൊണ്ടുവന്ന് ചികിത്സ നല്‍കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതേസമയം പ്രദേശത്തെ സാധാരണക്കാരെ ഹൂതികള്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അറബ് സഖ്യസേന വൃത്തങ്ങള്‍ ആരോപിച്ചു. 

click me!