വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ സൗദി ലക്ഷ്യമിട്ട് ആക്രമണം; പ്രതിരോധിച്ചതായി സഖ്യസേന

Published : May 29, 2020, 10:53 PM IST
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ സൗദി ലക്ഷ്യമിട്ട് ആക്രമണം; പ്രതിരോധിച്ചതായി സഖ്യസേന

Synopsis

മാര്‍ച്ച് അവസാന വാരത്തിന് ശേഷം ആദ്യമായാണ് ഹൂതികളുടെ ആക്രമണശ്രമമുണ്ടാകുന്നത്. അതിര്‍ത്തി നഗരമായ നജ്റാനില്‍ ആക്രമണം നടത്തുകയായിരുന്നു പദ്ധതിയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന ഡ്രോണുകള്‍ തകര്‍ത്തു. 

റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനിലെ ഹൂതി വിമതരാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

മാര്‍ച്ച് അവസാന വാരത്തിന് ശേഷം ആദ്യമായാണ് ഹൂതികളുടെ ആക്രമണശ്രമമുണ്ടാകുന്നത്. അതിര്‍ത്തി നഗരമായ നജ്റാനില്‍ ആക്രമണം നടത്തുകയായിരുന്നു പദ്ധതിയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന ഡ്രോണുകള്‍ തകര്‍ത്തു. കൊവിഡ് വ്യാപനത്തിന്  പിന്നാലെ ഏപ്രില്‍ 24നാണ് മേഖലയില്‍ അറബ് സഖ്യസേന ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അല്‍ മാലികി പറഞ്ഞു.  ആക്രമണ ഭീഷണി നേരിടാനും പ്രതിരോധിക്കാനും അറബ് സഖ്യസേന നടത്തുന്ന ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി