സലാലയിലെ പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ "ഓർമ്മ നിലാവിൽ' ഒരുങ്ങുന്നു

Published : Dec 01, 2019, 06:01 PM IST
സലാലയിലെ  പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ "ഓർമ്മ നിലാവിൽ' ഒരുങ്ങുന്നു

Synopsis

സലാലയിലെ ഒരു കൂട്ടം പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. വിജോ കെ. തുടിയൻ സംവിധാനം ചെയ്യുന്ന "ഓർമ്മ നിലാവിൽ" എന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്  സന്തോഷ് കുറ്റിച്ചൽ ആണ്

സലാല: സലാലയിലെ ഒരു കൂട്ടം പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. വിജോ കെ. തുടിയൻ സംവിധാനം ചെയ്യുന്ന "ഓർമ്മ നിലാവിൽ" എന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്  സന്തോഷ് കുറ്റിച്ചൽ ആണ്. സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചു നടന്ന  ചടങ്ങിൽ  പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു.

പ്രവാസ ജീവിതത്തിന്റെ പുതുമയുള്ള വിഷയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ഡയറക്ടർ വിജോ  അറിയിച്ചു. കേരളാ വിംഗ് കൺവീനറും ചിത്രത്തിന്റെ   നിർമ്മാതാവുമായ  സുരേഷ് ബാബു, ഛായഗ്രാഹകൻ സന്തോഷ് കുറ്റിച്ചൽ, അസോസിയേറ്റ് ഡയറക്ടർ  ഗോകുലം സുരേഷ്, കേരളാ വിംഗ് കൾച്ചറൽ സെക്രട്ടറി  വിനയകുമാർ  എന്നിവർ  സംബന്ധിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത