
റാസൽഖൈമ: വിനോദ യാത്രയ്ക്കെത്തിയ ഏഷ്യന്‍ യുവതി ട്രെക്കിങിനിടെ മലയിൽ നിന്നു വീണു മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഗലീലിയാ പര്‍വ്വത പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഭക്ഷണവും വെള്ളയും തീര്‍ന്നതിനാല്‍ യുവതി അതീവ ക്ഷീണിതയായിരുന്നെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. ക്ഷീണിച്ച് അവശയായപ്പോള്‍ കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു. പര്‍വ്വത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇവര്‍ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ പ്രഥമിക ശുശ്രൂഷ നല്‍കി. റാസല്‍ ഖൈമ പോലീസിന്റെ സെന്‍ട്രല്‍ ഓപറേഷന്‍ റൂമില്‍ വിവരമറിയിച്ചതിന് പിന്നാലെ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ഷാര്‍ജ പൊലീസിന്റെ ഹെലികോപ്റ്റര്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമായത്.
മതിയായ പരിശീലനമില്ലാതെ പര്‍വ്വത പ്രദേശങ്ങളില്‍ ട്രക്കിങ് നടത്തുന്നവര്‍ വളരെയധികം സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. സാറ്റലൈറ്റ് ഫോണ്‍ പോലെയുള്ള എന്തെങ്കിലും വിവരവിനിമയ സംവിധാനങ്ങള്‍ കൈയ്യില്‍ കരുതണം. ഓരോ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ അതത് പ്രദേശങ്ങളുടെ വെബ്സൈറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam