
റിയാദ്: വാഹനങ്ങളുടെ പിൻഭാഗത്ത് സാധനങ്ങൾ വഹിക്കുന്ന ഇരുമ്പ് ക്യാരിയര്‍ ഘടിപ്പിക്കുന്നതിനെതിരെ ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം ഇരുമ്പ് ക്യാരിയര്‍ വാഹനത്തിൽ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വാഹനത്തിന്റെയും അതിലുള്ളവരുടെയും സുരക്ഷക്ക് ഇത് ഭീഷണിയുയർത്തും.
കാർ പോലുള്ള ചെറിയ വാഹനങ്ങളുടെ മൊത്തം ബാലൻസിനെ ഇത്തരം ക്യാരിയര്‍ പ്രതികൂലമായി ബാധിക്കും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനോ മറിയാനോ ഇത് ഇടയാക്കും. വാഹനത്തിന്റെ പുകക്കുഴലിന്റെ അടുത്തായതിനാൽ തീപിടിത്തത്തിനും കാരണമായേക്കും. കാർ നിർമാണത്തിന്റെ രൂപകൽപനയിൽ ഇങ്ങനെയൊരു ക്യാരിയര്‍ ഉൾപ്പെട്ടിട്ടില്ല. പരമാവധി ഭാരം സൂചിപ്പിക്കുന്ന ഡാറ്റയിലും ഇതുൾപ്പെട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam