സൗദിയിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തും

By Web TeamFirst Published Apr 21, 2019, 1:45 AM IST
Highlights

സൗദിയിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കന്പനികളെ കരിന്പട്ടികയിൽ പെടുത്തും. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങൾക്കു ക്വാളിറ്റി മാർക്ക് നിർബന്ധമാക്കിയതായും അധികൃതർ അറിയിച്ചു.

റിയാദ്: സൗദിയിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കന്പനികളെ കരിന്പട്ടികയിൽ പെടുത്തും. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങൾക്കു ക്വാളിറ്റി മാർക്ക് നിർബന്ധമാക്കിയതായും അധികൃതർ അറിയിച്ചു.

ഗുണമേന്മ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് സൗദി സ്റ്റാൻഡേർഡ്‌സ് മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ ഗവർണർ ഡോ. സഅദ് അൽ ഖസബിയാണ് അറിയിച്ചത്.

ഇത്തരം കമ്പനികളുമായി ഭാവിയിൽ വാണിജ്യ നിക്ഷേപ മന്ത്രാലയവും സൗദി സ്റ്റാൻഡേർഡ്‌സ് മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ഇടപാടുകൾ നടത്തില്ല. ഓരോ മേഖലയിലെയും ഉൽപ്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ആഗോള തലത്തിൽ പ്രത്യേക അനുപാതം നിശ്ചയിക്കുന്നുണ്ട്.

ഇത്തരം അനുപാത നിരക്കിൽ 90 ശതമാനത്തിനു മുകളിലെത്തുന്നതിനാണ് സൗദി ശ്രമിക്കുന്നത്. സാങ്കേതിക നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സൗദിയിലേക്ക് ഉൽപ്പന്നങ്ങൾക്ക് പ്രവേശനം നൽകുന്നതെന്നും ഡോ. സഅദ് വ്യക്തമാക്കി. 

click me!