
മനാമ: ബഹ്‌റൈന്‍ 'ഭൂമിക' പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ' ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' എന്ന തലക്കെട്ടില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വെബിനാറില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ വിഷയം അവതരിപ്പിക്കും. നാല് ദിവസങ്ങളിലും ബഹ്‌റൈന്‍ സമയം രാത്രി ഏഴിനാണ് (ഇന്ത്യന്‍ സമയം 9.30) പരിപാടി തുടങ്ങുക.
നാളെ ആദ്യ പ്രഭാഷണം മലയാളം സര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠന കേന്ദ്രം മേധാവി പ്രൊഫ. കെ. എം. അനില്‍ നിര്‍വഹിക്കും. അനില്‍ വേങ്കോട് മോഡറേറ്റായിരിക്കും. ചൊവ്വാഴ്ച കേന്ദ്ര കേരള സര്‍വകലാശാല മേധാവി പ്രൊഫ. അമൃത് ജി. കുമാര്‍ വിഷയം അവതരിപ്പിക്കും. കെ.ടി.നൗഷാദ് മോഡറേറ്ററായിരിക്കും. ബുധനാഴ്ച അഖിലേന്ത്യാ വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാനാണ് പ്രഭാഷകന്‍. എന്‍.പി. ബഷീറാണ് മോഡറേറ്റര്‍.
വ്യാഴാഴ്ച സംസ്ഥാന കരിക്കുലം സമിതിയംഗം ഡോ.എ.കെ. അബ്ദുല്‍ ഹക്കീം വിഷയം അവതരിപ്പിക്കും. സജി മാര്‍ക്കോസ് മോഡറേറ്ററായിരിക്കും. സൂം മീറ്റിങിലൂടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന വെബിനാറില്‍ ലോകത്തിന്റെ ഏതു ഭാഗത്തുളളവര്‍ക്കും പങ്കെടുക്കാം. പരിപാടിയുടെ ലിങ്കും പാസ്‌വേഡും ലഭിക്കാന്‍ 00973 39458870/33338925 എന്നീ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പടണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam