
മനാമ: സൗദി അറേബ്യയിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ബഹ്‌റൈന്‍ അപലപിച്ചു. ചൊവ്വാഴ്ച ദക്ഷിണ സൗദി ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതി മിലിഷ്യകള്‍ നാല് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും അയച്ച് നടത്തിയ ആക്രമണം അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര മാനുഷിക തത്വങ്ങള്‍ക്ക് വിരുദ്ധമായി ആസൂത്രിതവും മനഃപൂര്‍വ്വവുമായ ഭീകരാക്രമണമാണ് ഹൂതികള്‍ നടത്തുന്നത്.
തങ്ങളുടെ പ്രദേശങ്ങളുടെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചു. യെമനില്‍ സ്ഥിരത കൈവരിക്കുന്നതിന് സഖ്യസേന നടത്തുന്ന ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന ഭീരുത്വം നിറഞ്ഞ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കാന്‍ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam