ബഹ്റൈനില്‍ 269 തടവുകാരെ മോചിപ്പിക്കും; 530 പേര്‍ക്ക് ശിക്ഷായിളവ്

By Web TeamFirst Published Dec 16, 2019, 5:33 PM IST
Highlights

ശിക്ഷയുടെ പകുതി പൂര്‍ത്തീകരിച്ചശേഷം റിഹാബിലിറ്റേഷന്‍, റിഫോം കേന്ദ്രങ്ങളില്‍ കഴിയുന്ന 530 പേര്‍ക്കാണ് മോചനം ലഭിക്കുന്നത്. മനുഷ്യത്വപരമായ പരിഗണനകളുടെ പേരിലാണിതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. 

മനാമ: ബഹ്റൈനില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 269 തടവുകാര്‍ക്ക് പൊതുമാപ്പ്. ശിക്ഷാ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയവര്‍ക്ക് ശിക്ഷയില്‍ ഇളവും ലഭിക്കും. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷയുടെ പകുതി പൂര്‍ത്തീകരിച്ചശേഷം റിഹാബിലിറ്റേഷന്‍, റിഫോം കേന്ദ്രങ്ങളില്‍ കഴിയുന്ന 530 പേര്‍ക്കാണ് മോചനം ലഭിക്കുന്നത്. മനുഷ്യത്വപരമായ പരിഗണനകളുടെ പേരിലാണിതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇവര്‍ സാമൂഹിക സേവനങ്ങളിലും മറ്റ് പുനരധിവാസ പരിപാടികളിലും പരിശീലനങ്ങളിലും ഇവര്‍ പങ്കെടുക്കണം. ചില സ്ഥലങ്ങളില്‍ ഇവര്‍ക്ക് തുടര്‍ന്നും പ്രവേശിക്കാനുമാവില്ല.

click me!