ബഹ്‌റൈനില്‍ മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയില്‍

Published : May 21, 2021, 08:49 AM IST
ബഹ്‌റൈനില്‍ മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയില്‍

Synopsis

നാല് സ്വദേശി പുരുഷന്‍മാരും രണ്ട് പ്രവാസി പുരുഷന്‍മാരും ഒരു പ്രവാസി സ്ത്രീയുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മനാമ: ബഹ്റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,415 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1,466 പേര്‍ രോഗമുക്തരായി. ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

നാല് സ്വദേശി പുരുഷന്‍മാരും രണ്ട് പ്രവാസി പുരുഷന്‍മാരും ഒരു പ്രവാസി സ്ത്രീയുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 796 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,09,293 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,89,962 പേര്‍ രോഗമുക്തി നേടി. 18,551 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള  285 പേരില്‍  207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,432,836 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും